• October 23, 2021

കൊവിഡ് 19; കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ ഫലം നെഗറ്റീവായി

 കൊവിഡ് 19; കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ ഫലം നെഗറ്റീവായി

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി. മാര്‍ച്ച് എട്ടിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാല് സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. മാര്‍ച്ച് 18, 20 തിയതികളില്‍ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ആദ്യ സാമ്പിള്‍ പരിശോധനയില്‍ തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് ദമ്പതികള്‍ക്ക് വൈറസ് ബാധയുണ്ടായത്.

Related post