• October 23, 2021

കാസര്‍ഗോട്ടേക്ക് യാത്ര തിരിച്ച് മെഡിക്കല്‍ സംഘം

 കാസര്‍ഗോട്ടേക്ക് യാത്ര തിരിച്ച് മെഡിക്കല്‍ സംഘം

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘം കാസര്‍ഗോട്ടേക്ക് യാത്ര തിരിച്ചു. ഇവര്‍ ദൗത്യം ആരംഭിക്കുന്നതോടെ കാസര്‍ഗോഡുള്ള തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ തിരികെ പോകും. റാന്നിയിലെ വൃദ്ധ ദമ്പതിമാര്‍ ഉള്‍പ്പെടെ അഞ്ച് രോഗികളെയും ചികിത്സിച്ച് ഭേദമാക്കി രാജ്യാന്തര പ്രശംസ നേടിയ മെഡിക്കല്‍ സംഘമാണ് രണ്ടാം ദൗത്യം ഏറ്റെടുക്കുന്നത്. അഞ്ച് പേരടങ്ങിയ അഞ്ചംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. ഓരോ സംഘത്തിലും രണ്ട് വീതം ഡോക്ടര്‍മാരും നഴ്സുമാരും, ഓരോ നഴ്സിംഗ് അസിസ്റ്റന്റുമാണുള്ളത്. രണ്ടാഴ്ചക്കാലമാണ് ഇവര്‍ കാസര്‍ഗോഡ് തുടരുക.

സഹപ്രവര്‍ത്തകര്‍ക്കും, ബന്ധുക്കള്‍ക്കും പുറമേ ജില്ല കലക്ടറും എസ്പിയും ഉള്‍പ്പെടെ സംഘത്തെ യാത്രയാക്കാന്‍ എത്തി. കോട്ടയത്ത് നിന്നുള്ള സംഘം ജോലിയില്‍ പ്രവേശിക്കുന്നതോടെ തിരുവനന്തപുരത്തെ മെഡിക്കല്‍ ടീം മടങ്ങും.

Related post