• June 15, 2021

വീട്ടമ്മയുടെ കൊലപാതകം : പ്രതി കുടുംബ സുഹൃത്തായ 23 കാരന്‍

 വീട്ടമ്മയുടെ കൊലപാതകം : പ്രതി കുടുംബ സുഹൃത്തായ 23 കാരന്‍

കോട്ടയം താഴത്തങ്ങാടി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശിയായ 23കാരന്‍ മുഹമ്മദ് ബിലാല്‍ ആണ് പിടിയിലായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നുപുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. മോഷണ ശ്രമം തടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, പ്രതി കുറ്റം സമ്മതിച്ചതായും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇയാള്‍ നേരത്തെ ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.

കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്ന പ്രതി മോഷണത്തിനായാണ് കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. പരിചയമുണ്ടായിരുന്നതിനാല്‍ ഷീബ വാതില്‍ തുറക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. പിന്നീട് പ്രതി ഷീബയുടെ ഭര്‍ത്താവ് സാലിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് സാലിയെ പ്രതി ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി ഷീബയെയും അടിച്ചുവീഴ്ത്തി

ഷീബയുടെ ശരീരത്തിലും അലമാരയിലും ഉണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കിയ ശേഷം തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ഷീബയുടെയും സാലിയുടെയും ശരീരത്തില്‍ കമ്പിചുറ്റി ഷോക്കേല്‍പ്പിയ്ക്കുകയും ചെയ്തു. കാറില്‍ രക്ഷപ്പെട്ട പ്രതിയെ കൊച്ചിയില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്. ഷീബയുടെ വീട്ടില്‍നിന്നും മോഷ്ടിച്ച സ്വര്‍ണം തെളിവെടുപ്പിനിടെ കണ്ടെത്തി.

Related post