• October 17, 2021

കൊവിഡ് 19: നാച്ചോ ഫെര്‍ണാണ്ടസിന്റെ കുടുംബാംഗം മരണപ്പെട്ടു

 കൊവിഡ് 19: നാച്ചോ ഫെര്‍ണാണ്ടസിന്റെ കുടുംബാംഗം മരണപ്പെട്ടു

കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പ്രതിരോധ താരം നാച്ചോ ഫെര്‍ണാണ്ടസിന്റെ കുടുംബാംഗം മരണപ്പെട്ടു. നാച്ചോയുടെ സഹോദരന്‍ അലക്സാണ് മരണവിവരം അറിയിച്ചത്. പ്രായമായ കുടുംബാംഗമാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

‘മറ്റെല്ലാ ആളുകളെപ്പോലെയാണ് ഈ വിഷയത്തില്‍ ഞാനും. അപരിചിതമായ സാഹചര്യമാണ്. പക്ഷേ, കുടുംബത്തോടൊപ്പം ഈ മഹാമാരിയെ പറ്റാവുന്ന രീതിയില്‍ പ്രതിരോധിക്കുകയാണ്. ഇത് നമ്മള്‍ക്ക് സംഭവിക്കുമെന്ന് വിചാരിക്കാത്ത ഒരു കാര്യമാണ്. ഇത്തരം ഒരു അവസ്ഥയെ എങ്ങനെ നേരിടണമെന്ന് നമ്മള്‍ ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല. രണ്ടാഴ്ച കൂടി ഞങ്ങള്‍ വീട്ടില്‍ തന്നെ കഴിയും.’- മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ അലക്സ് പറഞ്ഞു. മറ്റു കുടുംബാംഗങ്ങള്‍ വീട്ടില്‍ സുരക്ഷിതരാണെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു.

Related post