• October 17, 2021

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ സുരക്ഷിതം

 വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ സുരക്ഷിതം

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ കോവിഡ് 19 ബാധിക്കില്ലെന്ന് റിപ്പോർട്ട്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണോ എന്നു പഠിക്കുന്നതിനായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമിച്ച വിദഗ്ധ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊന്നും ലഭ്യമായിട്ടില്ല.

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുളള ചെെന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണെന്നുമുളള അറിയിപ്പും ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുന്‍കരുതലുകള്‍ എന്ന രീതിയില്‍ പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കാനും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

Related post