• June 20, 2021

പ്രവാസികൾക്കും വ്യാപാരികൾക്കും താങ്ങാകാൻ കെഎസ്എഫ്ഇ.

 പ്രവാസികൾക്കും വ്യാപാരികൾക്കും താങ്ങാകാൻ കെഎസ്എഫ്ഇ.

പ്രവാസികൾക്കും വ്യാപാരി വ്യവസായികൾക്കും കൂടുതൽ ആശ്വാസമാകുന്ന അതി ജീവനപദ്ധതികൾ കെഎസ് എഫ്ഇ നടപ്പാക്കും. കോവിഡ് സമാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിക്ഷേപകർക്കും വായ്പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾക്കൂടി ഏറ്റെടുക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസി സൗഹൃദം സ്വർണ്ണപണയ വായ്പ പദ്ധതിയിൽ മൂന്നു ശതമാനം പലിശക്ക് വായ്പ ലഭിക്കും. ഫെബ്രുവരി 15ന് ശേഷം കേരളത്തിലെത്തിയ പ്രവാസി മലയാളികൾക്ക് നാലു മാസം കാലാവധിയിൽ ഒരു ലക്ഷം രൂപവരെ വായ്പ കിട്ടും. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗങ്ങൾക്ക് ഒന്നരലക്ഷം വരെ ലഭിക്കും. പ്രവാസി മിത്രം സ്വർണ്ണപണയ വായ്പാ പദ്ധതിയിൽ നോർക്ക തിരിച്ചറിയൽ കാർഡുള്ള, മാർച്ച് ഒന്നിന് ശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തിയവർക്കും നിവാസി സൗഹൃദ പാക്കേജിൽ നിലവിൽ സംസ്ഥാനത്തുള്ളവർക്കും 10, 000 രൂപവരെ സ്വർണ്ണപണയവായ്പ 8.5ശതമാനം നിരക്കിൽ ലഭ്യമാകും.പ്രവാസി ചിട്ടിയിൽ അംഗമായ പ്രവാസികളുടെ ബന്ധുക്കൾക്ക് 2, 50, 000രൂപ വരെ.വ്യാപാര സമൃദ്ധി വായ്പാ പദ്ധതിയിൽ ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും ഒരു ലക്ഷം രൂപ വരെ നൽകും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Related post