• May 13, 2021

ഓജോ ബോര്‍ഡുമായി പേടിപ്പിക്കാന്‍ ‘ക്ഷണം’

 ഓജോ ബോര്‍ഡുമായി പേടിപ്പിക്കാന്‍ ‘ക്ഷണം’

ഓജോ ബോര്‍ഡിലൂടെ വീണ്ടും പ്രേക്ഷകരെ പേടിപ്പിക്കാനെത്തുകയാണ് ക്ഷണം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ഹൊറര്‍ ചിത്രം നിര്‍മ്മിക്കാനിറങ്ങിത്തിരിക്കുന്നതും ഹില്‍സ്റ്റേഷനിലെ ബംഗ്ലാവിലെത്തിച്ചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‌റെ ഇതിവൃത്തം. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് നടന്‍ ഭരത്, അജ്മല്‍ അമീര്‍, ലാല്‍, ബൈജു സന്തോഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖ താരം സ്‌നേഹ അജിത് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ അഥിതി വേഷത്തില്‍ സംവിധായകന്‍ ലാല്‍ജോസും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഭരതും അജ്മല്‍ അമീറും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗോപി സുന്ദര്‍ ആണ് ക്ഷണത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍ ആദ്യമായാണ് ഒരു ഹൊറര്‍ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. റഫീഖ് അഹമ്മദ്, ബികെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജെമിന്‍ ജോം അയ്യനേത്ത് ആണ് ഛായാഗ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് സോബിന്‍ എസ്.

Related post