• August 3, 2021

ഷൈലോക്ക് തമിഴില്‍ കുബേരന്‍; മമ്മൂക്കയുടെ മെഗാ മാസ് ടീസര്‍ കാണാം

 ഷൈലോക്ക് തമിഴില്‍ കുബേരന്‍; മമ്മൂക്കയുടെ മെഗാ മാസ്  ടീസര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിനറെ തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍ എത്തി. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. മമ്മൂട്ടി ആരാധകര്‍ക്കൊരു വിരുന്ന് തന്നെയാകും ഈ ചിത്രം.ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി, രാജ് കിരണ്‍ കൈകോര്‍ക്കല്‍ തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. മീന നായികയാകുന്നു. കലാഭവന്‍ ഷാജോണ്‍ ആണ് വില്ലന്‍.

Related post