• October 21, 2021

കൊവിഡ് 19: വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ

 കൊവിഡ് 19:  വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ

കൊവിഡ് 19 പശ്ചാത്തലത്തില്‍ വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആളുകള്‍ പ്രായമേറിയവര്‍ ആയിരിക്കും. പ്രത്യേകിച്ചും അവരില്‍ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവര്‍.

പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ, ലോക്ഡൗണും, രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉണ്ടാക്കുന്ന ആശങ്കകളും മനപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തിയത്. ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ വിളികള്‍ ഇനി വയോജനങ്ങളെ തേടിയെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post