• May 14, 2021

പൗരത്വനിയമഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം , കേസ് ചെലവ് സര്‍ക്കാരിൽ നിന്ന് ഈടാക്കണം , സുപ്രീം കോടതിയിൽ അപേക്ഷ നൽകി കുമ്മനം

 പൗരത്വനിയമഭേദഗതിക്കെതിരെയുള്ള  കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം , കേസ് ചെലവ് സര്‍ക്കാരിൽ നിന്ന് ഈടാക്കണം , സുപ്രീം കോടതിയിൽ അപേക്ഷ നൽകി കുമ്മനം

പൗരത്വനിയമഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയിൽ അപേക്ഷ നൽകി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . കേരളത്തിന്റെ ഹര്‍ജിയെ ചോദ്യം ചെയ്താണ് കുമ്മനം കോടതിയെ സമീപിച്ചത്. കേസിന്റെ ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മറ്റു മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു..

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ആദ്യമെത്തിയ സംസ്ഥാനമാണ് കേരളം. ഇതിനെതിരെ നിയമസഭയിൽ പ്രമേയവും പാസ്സാക്കിയിരുന്നു. ഇതിനെതിരെയാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ തന്നെ കൂടി കക്ഷിചേര്‍ക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. 

പൗരത്വനിയമത്തെ എതിര്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമാണെന്നും സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മും സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല സംസ്ഥാനത്തെ ഗവര്‍ണര്‍ പൗരത്വനിയമത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തില്‍ തന്നെ കൂടി കേസില്‍ കക്ഷിചേര്‍ക്കണമെന്നും കേസിന്റെ ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മറ്റ് മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു.

Related post