• July 28, 2021

ഇസയ്ക്ക് ഉമ്മ നല്‍കി ഒര്‍ഹാന്‍; ടൊവി ദക്ഷിണ വെച്ചോളൂ എന്ന് ചാക്കോച്ചന്‍

 ഇസയ്ക്ക് ഉമ്മ നല്‍കി ഒര്‍ഹാന്‍; ടൊവി ദക്ഷിണ വെച്ചോളൂ എന്ന് ചാക്കോച്ചന്‍

ചാക്കോച്ചന്‌റെയും കുഞ്ഞ് ഇസഹാഖും സൗബിന്‌റെയും കുഞ്ഞ് ഒര്‍ഹാനും കണ്ടുമുട്ടിയാല്‍ എങ്ങെനെയുണ്ടാകും. കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കും! ഇസയെ കണ്ടപ്പോള്‍ ഉമ്മ നല്‍കുന്ന ഒര്‍ഹാന്‌റെ ചിത്രമാണ് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുന്നത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാനും താരം മറക്കാറില്ല. ഇസയുടെ കുഞ്ഞു കുഞ്ഞ് കുസൃതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചാക്കോച്ചന്‍ ഇക്കുറി ഇസയെ സൗബിന്റെ മകന്‍ ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് പങ്കുവയ്ക്കുന്നത്. ഒപ്പം ടൊവിനോ ഇനി ഒര്‍ഹാന് ദക്ഷിണ വയ്ക്കണം എന്നൊരു കുറിപ്പും കൂടിയുണ്ട്.

‘സാഹോദര്യം… ഓര്‍ഹാന്‍ ഇസ്സുവിനെ കണ്ടപ്പോള്‍… ഉമ്മ വയ്ക്കുന്ന കാര്യത്തില്‍ ടൊവി മോന്‍ ഇനി ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിന് ”ദക്ഷിണ” നല്‍കേണ്ടിവരുമെന്ന് തോന്നുന്നു !” എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയ അടിക്കുറിപ്പ്. ചിത്രം ഇസഹാഖിന്‌റെയും ഒര്‍ഹാന്‌റെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


മലയാള സിനിമയില്‍ താരങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ കുഞ്ഞു മക്കളും. അവരുടെ ചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടവും ആകാംക്ഷയുമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിച്ചപ്പോള്‍ അവരെ പോലെ തന്നെ സന്തോഷിച്ചവരാണ് പ്രേക്ഷകരും.


ഇക്കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താന്‍ അച്ഛനായ സന്തോഷം സൗബിന്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Related post