• October 16, 2021

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്; അനിശ്ചിതത്വം തുടരുന്നു

 കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്; അനിശ്ചിതത്വം തുടരുന്നു


കോവിഡ് രോഗ വ്യാപനവും ലോക്ക് ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്, ചവറ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാധ്യതയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 3 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇതിനു മുന്‍പായി രാഷ്ട്രീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് വിഷയത്തില്‍ ആലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് എംഎല്‍എമാരായ തോമസ് ചാണ്ടി, എന്‍.വിജയന്‍ പിള്ള എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നത്.

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവു വന്നാല്‍ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം.

Related post