• October 16, 2021

കൊവിഡ് 19;കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ നീട്ടുമെന്ന് സൂചന

 കൊവിഡ് 19;കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ നീട്ടുമെന്ന് സൂചന

കൊവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ നീട്ടുമെന്ന് സൂചന. ഇക്കാര്യം സംസ്ഥാനസർക്കാരുമായി ചർച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

കുട്ടനാട്ടിലും ചവറയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. സർക്കാരിന്റെ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂൺ 19 ന് മുമ്പ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കണം.

സംസ്ഥാനത്ത് കൊവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തണോ, വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്.

കൊറോണയുടെ കാര്യം പരിഗണിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടലെന്നും ടിക്കാറാം മീണ പറഞ്ഞു.

Related post