• December 3, 2021

കുവൈത്ത് ഏവിയേഷന്‍ ഷോ 2020ന് വര്‍ണാഭമായ തുടക്കം

 കുവൈത്ത് ഏവിയേഷന്‍ ഷോ 2020ന് വര്‍ണാഭമായ തുടക്കം

കുവൈത്ത് ഏവിയേഷന്‍ ഷോ 2020-ന് തുടക്കമായി.കുവൈത്ത് ഏവിയേഷന്‍ ഷോ രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച ഷോ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും ആധുനികമായ വിമാനങ്ങളാണ് എയര്‍ ഷോയില്‍ പങ്കെടുക്കുകയെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ അല്‍ സബാഹ് ഉദ്ഘാടനവേദിയില്‍ പറഞ്ഞു.

വിമാനത്താവളത്തിലെ ഉപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍, യാത്രാവിമാനങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന എയര്‍ ഷോയുടെ ഭാഗമായി നിരവധി ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ടെന്നും ശൈഖ് സല്‍മാന്‍ വിശദീകരിച്ചു.

37 രാജ്യങ്ങളില്‍നിന്നുള്ള 200 കമ്പനികളും 70-ലേറെ യുദ്ധ യാത്രാവിമാനങ്ങളും കുവൈത്ത് എയര്‍ഫോഴ്‌സ്, സൗദി ഹോക്‌സ് ടീം, യുഎഇ അശ്വസേന, യുഎസിലെയും ബ്രിട്ടനിലെയും വ്യോമസേന, ഖത്തര്‍ സ്‌കൈഡൈവ് സംഘവും എയര്‍ ഷോയില്‍ പങ്കെടുക്കുമെന്ന് ശൈഖ് സല്‍മാന്‍ പറഞ്ഞു.

Related post