• October 21, 2021

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അവധി ഓഗസ്റ്റ് നാല് വരെ നീട്ടി കുവൈറ്റ്

 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അവധി ഓഗസ്റ്റ് നാല് വരെ നീട്ടി കുവൈറ്റ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി ഓഗസ്റ്റ് നാല് വരെ നീട്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. അതേ സമയം കുവൈറ്റില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റ്ല്‍ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 130 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തി.പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും.

Related post