• October 16, 2021

കുവൈത്തില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 കുവൈത്തില്‍  ഇന്ന്  161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1154 ആയി ഉയര്‍ന്നു. ഇന്ന് 161 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 104 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.

പുതിയ രോഗികളില്‍ 101 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 121 പേര്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ് . ഈജിപ്തില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരിയടക്കം 31 പേര്‍ യാത്രാ ഹിസ്റ്ററി ഉള്ളവരാണ്. രണ്ടു ഇന്ത്യക്കാര്‍, കുവൈത്ത്, ബള്‍ഗേറിയ, ഈജിപ്ത്, ഫിലിപ്പൈന്‍സ് പൗരന്മാര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.

133 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 1020 പേരാണ് ചികിത്സയിലുള്ളത്. 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ കോവിഡ് ബാധിച്ച് ഒരാള്‍ മാത്രമാണ് രാജ്യത്ത് മരിച്ചത്.

Related post