• October 23, 2021

കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൂടി കോവിഡ്-19

 കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൂടി കോവിഡ്-19

കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 289 ആയി. രോഗികളുമായി സമ്പര്‍കത്തിലായത് വഴിയാണ് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധിച്ചത്. കോവിഡ്-19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 35 ആയി ഉയര്‍ന്നിരിക്കുന്നു. ഇതോടൊപ്പം പതിനൊന്ന് കുവൈത്ത് പൗരന്മാര്‍, രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 73 പേരാണ് രോഗ മുക്തരായത് . 83 വയസ്സുള്ള കുവൈത്തി വനിതയാണ് ചൊവാഴ്ച രോഗവിമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ള 216 രോഗികളില്‍ 13 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related post