• June 15, 2021

കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 27762 ആയി

 കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 27762 ആയി

കുവൈത്തില്‍ കോവിഡ് കേസുകളുടെ ആകെ എണ്ണം 27762 ആയി. പുതിയ രോഗികളില്‍ 156 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8446 ആയി.

24 മണിക്കൂറിനിടെ 8 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 220 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 209 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 101 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 184 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 55 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 170പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തിയുടെ കാര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് ഉണ്ടായത്. പുതുതായി 1513 പേര്‍ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 12899 ആയി. നിലവില്‍ 14643 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 204 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Related post