• December 3, 2021

സുരക്ഷ മാനിച്ച് ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക്‌ കുവൈത്തില്‍ പ്രവേശന വിലക്ക്

 സുരക്ഷ മാനിച്ച് ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക്‌  കുവൈത്തില്‍ പ്രവേശന വിലക്ക്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കു കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. രണ്ടാഴ്ചക്കിടെ ചൈന സന്ദര്‍ശിച്ച മറ്റു വിദേശകള്‍ക്കും രാജ്യക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ വിഭാഗം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വ്യോമയാന വകുപ്പ് ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈനയിലോ ഹോങ്കോങിലോ യാത്ര ചെയ്തവര്‍ക്കും പ്രവേശനവിലക്കു ബാധകമാണ്. ഇത്തരക്കാര്‍ കുവൈത്തില്‍ ഇഖാമയുള്ളവരാണെങ്കിലും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ബോര്‍ഡിങ് പാസ് അനുവദിക്കരുതെന്ന് വിമാനക്കമ്പനികള്‍ക്കു സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷാ കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി. കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രകക്കാരെ കര്‍ശനമായി നിരീക്ഷിക്കാന്‍ വിമാനത്താവളത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരും പ്രത്യേക നിരീക്ഷണത്തിലാണ്.

Related post