• June 24, 2021

താമസകാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്‍കി കുവൈത്ത്‌

 താമസകാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്‍കി കുവൈത്ത്‌

കുവൈത്തില്‍ താമസകാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്‍കി. മെയ് 31നു വിസ കാലാവധി കഴിയുന്നവര്‍ക്കാണ് ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നല്‍കിയത്.

ആഭ്യന്തരമന്ത്രി അനസ അസ്സ്വാലിഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതും പരിഗണിച്ചാണ് നടപടി. നിലവില്‍ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി കാലാവധി നീട്ടിക്കിട്ടും. ഇളവ് സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും ബാധകമാണ്. നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മൂന്ന് മാസം സ്വാഭാവികമായ എക്‌സ്റ്റെന്‍ഷന്‍ അനുവദിച്ചിരുന്നു. പുതിയ ഉത്തരവിലൂടെ ഇത് മൂന്നുമാസം കൂടി നീട്ടി നല്‍കിയിരിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസര്‍വീസ് നിര്‍ത്തലാക്കിയത് മൂലം സന്ദര്‍ശക വിസയിലെത്തിയ നിരവധി പേരുടെ തിരിച്ചു പോക്ക് മുടങ്ങിയിരുന്നു. വിസ കാലാവധി കഴിഞ്ഞതിനു ശേഷമുള്ള ഓരോ ദിവസത്തിനും പിഴ ഒടുക്കേണ്ടി വരുമെന്ന ആശങ്കയിലായിരു ഇവര്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആശ്വാസം പകരുന്നതാണ്

Related post