• October 26, 2021

ഓഫ്‌ലൈൻ മെസേജിങ് ആപ്പുകളുടെ രംഗപ്രവേശനം

 ഓഫ്‌ലൈൻ മെസേജിങ് ആപ്പുകളുടെ രംഗപ്രവേശനം

ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്ന ഈ സമയത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഓഫ് ലൈന്‍ മെസേജിങ് ആപ്പുകള്‍.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുന്നത് തുടര്‍ക്കഥയായതോടെ ചില ഓഫ്ലൈന്‍ മെസേജിംങ് ആപ്ലിക്കേഷനുകളുടെ പ്രചാരം കുത്തനെ കൂടുകയാണ്.ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ബ്രിഡ്ജിഫെ ലഭ്യമാണ്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിലെ കോണ്‍ടാക്ട്സുമായി യോജിക്കുന്നതിന് മാത്രം ബ്രിഡ്ജിഫെയ്ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. പിന്നീട് 330 അടി അകലത്തില്‍ ഉള്ളവരുമായി വരെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആശയവിനിമയം സാധ്യമാണ്. മാത്രമല്ല ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായാല്‍ കൂടുതല്‍ അകലത്തിലേക്കും ആശയവിനിമയം സാധ്യമാകും.ഫോണുകളുടെ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ ബ്രിഡ്ജിഫെ കൈമാറുന്നത്. ഒരാള്‍ അയക്കുന്ന സന്ദേശം സ്വീകരിക്കേണ്ടയാള്‍ 330 അടിയിലും അകലെയാണെങ്കില്‍ ഇതേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള പലരുടേയും ഫോണുകളിലൂടെ മാറി മറിഞ്ഞായിരിക്കും പലപ്പോഴും ലക്ഷ്യത്തിലെത്തുക. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളാണ് ഇതിന് സഹായിക്കുക.

Related post