• June 15, 2021

മെസ്സി കരിയര്‍ അവസാനിപ്പിക്കുക ബാഴ്‌സയില്‍ തന്നെയാകും; അഭ്യൂഹങ്ങള്‍ തള്ളി ക്ലബ്ബ് പ്രസിഡന്റ്

 മെസ്സി കരിയര്‍ അവസാനിപ്പിക്കുക ബാഴ്‌സയില്‍ തന്നെയാകും; അഭ്യൂഹങ്ങള്‍ തള്ളി ക്ലബ്ബ് പ്രസിഡന്റ്

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ തുടരാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യു രംഗത്ത്. മെസ്സി ബാഴ്‌സയില്‍ തന്നെ തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ വിജയത്തിനു ശേഷം ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവെയാണ് ബര്‍ത്തോമ്യു ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related post