• October 22, 2021

ബൈക്കില്‍ ചാരായം വില്‍പ്പന; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 ബൈക്കില്‍ ചാരായം വില്‍പ്പന; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബൈക്കില്‍ ചാരായം വില്‍പ്പന നടത്തിയ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്‌സിക്യുട്ടിവ് അംഗവും, യുത്ത്‌കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് സനല്‍ (36) പുതുക്കാട്ടില്‍ ഗിരീഷ് (22) എന്നിവരാണ് ആലപ്പുഴ ഹരിപ്പാട് വച്ച് പിടിയിലായത്.

ഒന്നര ലിറ്റര്‍ ചാരായവും, വില്‍പ്പന നടത്താന്‍ ഉപയോഗിച്ച ഇരുചക്ര വഹനങ്ങളും 10,030 രൂപയും ഇവരില്‍നിന്നും പിടിച്ചെടുത്തു. ലോക്ഡൗണിന്‍ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതിനെ തുടര്‍ന്ന് വ്യാജ മദ്യ വില്‍പ്പന സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. നിരവധി പേരെ എക്‌സൈസ് ഇതിനോടകം പിടികൂടി.

Related post