• July 27, 2021

ലിസി മെട്രോ സ്റ്റേഷൻ ഇനി മുതൽ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍

 ലിസി മെട്രോ സ്റ്റേഷൻ ഇനി മുതൽ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍

കൊച്ചി മെട്രോയിലെ ലിസ്സി മെട്രോ സ്റ്റേഷൻറെ പേര് മാറ്റി . ഇനി മുതൽ ലിസി മെട്രോ സ്റ്റേഷന്‍ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നറിയപ്പെടും .പുതിയ പേര് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് സംസ്ഥാന  സര്‍ക്കാര്‍ അംഗീകാരം നല്‍കി.

മറ്റ് സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനര്‍നാമകരണം.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോര്‍ഡുകള്‍ മാറ്റുന്നതിനൊപ്പം നാളെ മുതലുള്ള അനൗണ്‍സ്‌മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.

മെട്രോ സ്റ്റേഷനുകൾക്കുള്ളിലെ മാപ്പുകൾ, നെയിം ബോർഡ്, സൂചനാ ബോർഡുകൾ, ട്രെയിൻ പ്രഖ്യാപനങ്ങൾ തുടങ്ങി ഇനിയുള്ള എല്ലാ ആശയവിനിമയങ്ങളിലും നിലവിലെ പേരിനെ ടൗൺ ഹാൾ മെട്രോ സ്റ്റേഷനായി മാറ്റിസ്ഥാപിക്കുമെന്ന് കെ.എം.ആർ.എൽ. അറിയിച്ചു.

Related post