• June 20, 2021

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്‌; ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വന്‍ ജയം

 ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്‌; ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വന്‍ ജയം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വന്‍ ജയം. ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ബ്രിങ്ടണെ 3-1നാണ് തോല്‍പ്പിച്ചത്. മുഹമ്മദ് സലാഹിന്റെ ഇരട്ടഗോളും (6, 76), ഹെന്‍ഡേഴ്‌സണ്‍(8) ന്റെ ഗോളുമാണ് ചെമ്പടയ്ക്ക് ജയമൊരുക്കിയത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെതിരേ അഞ്ച് ഗോളിന്റെ ജയമാണ് നേടിയത്. ഗബ്രിയേല്‍ ജീസസ്(10), മെഹറസ്(21), ഫെര്‍ണാണ്ടസ്(58-സെല്‍ഫ്), സില്‍വാ (65), സെ്റ്റര്‍ലിങ്(90) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ ഷെഫ്ഫീല്‍ഡ് യുനൈറ്റഡ് വോള്‍വ്‌സിനെ 1-0ത്തിന് തോല്‍പ്പിച്ചു. വെസ്റ്റ്ഹാമിനെ ബേണ്‍ലി എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.

ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയെയും നേരിടും. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ സതാംപ്ടണിനെയും നേരിടും.

Related post