• October 16, 2021

കേരളത്തിൽ ലോക്ക് ഡൗൺ

 കേരളത്തിൽ ലോക്ക് ഡൗൺ

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലോക്ക് ഡൗൺ. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടച്ചിടൽ കാലയളവിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകളോ കെഎസ്ആർടിസി ബസുകളോ സർവീസ് നടത്തില്ല. സ്വകാര്യ വാഹങ്ങൾക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരിക്കില്ല. ആളുകൾ കൂടുന്നത് ഒഴിവാക്കും. ആശുപത്രികൾ പ്രവർത്തിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ഹോം ഡെലിവറി അനുവദിക്കും. എന്നാൽ പാഴ്‌സൽ വാങ്ങി കൊണ്ടു പോകാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related post