• October 22, 2021

ട്രഷറിയില്‍ ബില്ലുകള്‍ ഏപ്രില്‍ 18വരെ സമര്‍പ്പിക്കാം

 ട്രഷറിയില്‍ ബില്ലുകള്‍ ഏപ്രില്‍ 18വരെ സമര്‍പ്പിക്കാം

കോവിഡ് 19 ബാധയെത്തുടര്‍ന്ന് സാമ്പത്തിക വര്‍ഷാവസാനത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുമായി സര്‍ക്കാര്‍. ട്രഷറിയില്‍ ഈ മാസം 31നു മുന്‍പ് സമര്‍പ്പിക്കേണ്ട ബില്ലുകള്‍ ഏപ്രില്‍ 18വരെ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തദ്ദേശ ഭരണ സ്ഥാപന പദ്ധതികളില്‍ ചെലവിട്ട തുകയുടെ ബില്ലുകളും ഈ കാലയളവില്‍ നല്‍കാം. ചെലവിടാന്‍ കഴിയാത്തവയില്‍ 30% അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതിയിലേക്കു മാറ്റാം. ഇക്കാര്യങ്ങളില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഇത്രയെങ്കിലും കര്‍ശനമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള പണം ലഭിക്കില്ലെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ബില്ലുകള്‍ നല്‍കാനും ജോലികള്‍ പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലാണ്. പ്ലാന്‍ ഫണ്ടില്‍ നല്ലൊരു പങ്കും സാധനസാമഗ്രികള്‍ വാങ്ങാനുള്ളതാണ്. സമ്പൂര്‍ണ ലോക്ഡൗണില്‍ എങ്ങനെ ഇവ വാങ്ങാന്‍ കഴിയുമെന്നതാണ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലുള്ള പ്രതിസന്ധി. ശമ്പള ബില്ലുകള്‍ മാത്രം ഓണ്‍ലൈനായി അയച്ചാല്‍ മതിയെന്നാണ് ട്രഷറികളില്‍നിന്നുള്ള നിര്‍ദേശം. മറ്റുള്ളവ നേരിട്ട് എത്തിക്കണം. ലോക്ഡൗണ്‍ കാരണം ബില്ലുകള്‍ എങ്ങനെ എത്തിക്കുമെന്നതിനും ഉത്തരമില്ല. ഇന്നത്തെ സര്‍ക്കാര്‍ ഉത്തരവോടെ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related post