• November 27, 2021

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത

 രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്.എന്നാല്‍ അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം നല്‍കും.അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കും.

മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍. ഈ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ തീരുമാനം വരുന്നത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായാല്‍ ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യത്തോടെയോ അന്താരാഷ്ട്ര വിമാന സര്‍വീസും ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം നല്‍കുന്ന സൂചന.അതേസമയം സിനിമ തീയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ജിം, ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍ എന്നീ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടേക്കും

Related post