• October 22, 2021

അതിഥി തൊഴിലാളികള്‍ പ്രതിക്ഷേധിച്ചു; ലാത്തിവീശി പൊലീസ്

 അതിഥി തൊഴിലാളികള്‍ പ്രതിക്ഷേധിച്ചു;  ലാത്തിവീശി പൊലീസ്

മുംബൈയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ മുംബൈ ബാന്ദ്രയില്‍ പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തിവീശി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ലോക്ഡൗണ്‍ നീട്ടയിതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്. ചേരിപ്രദേശത്തെ ആളുകളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. നിരവധി തവണ പൊലീസ് മുന്നറിയിപ്പു നല്‍കിയെങ്കിലും തൊഴിലാളികള്‍ അവഗണിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. മുംൈബയില്‍ മാത്രം 1500ലധികം കോവിഡ് പോസിറ്റീവ്‌ േകസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണമില്ലെന്നും പട്ടിണിയാണെന്നും തൊഴിലാളികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയത് തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

Related post