• June 23, 2021

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

 കോഴിക്കോട് ജില്ലയിൽ  ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൊയിലാണ്ടി, ചേമ്പാല ഹാർബറുകളുടെ പ്രവർത്തനം നിർത്തിവച്ചു.

അതേസമയം, നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് കോഴിക്കോട് ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Related post