• October 22, 2021

ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്ന്

 ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്ന്

ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട്‌ ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ നിട്ടണമെന്ന് ഇതിനോടകം തന്നെ നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡിഷയും പഞ്ചാബും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.

ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന സൂചന നേരത്തെ പ്രധാനമന്ത്രിയും, കേന്ദ്ര ആരോഗ്യ മന്ത്രിയും നല്‍കിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ നീട്ടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും എന്നതും കേന്ദ്രം പരിഗണിക്കും.

Related post