• October 22, 2021

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടും ; അത്യാവശ്യ മേഖലകള്‍ക്ക് ഇളവ് ലഭിച്ചേക്കും

 രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടും ; അത്യാവശ്യ മേഖലകള്‍ക്ക് ഇളവ് ലഭിച്ചേക്കും


കൊറോണ വ്യാപനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ്  ഇത് സംബന്ധിച്ച തീരുമാനമായത്.ലോക്ക്ഡൗണ്‍ നീട്ടി കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.അതേസമയം ലോക്ക് ഡൗണില്‍ നിന്ന് ചില അത്യാവശ്യ മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. മഹാരാഷ്ട്ര,ഡല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതോടെ കൊറോണ വൈറസ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താനാവില്ല എന്നും നിയന്ത്രണങ്ങള്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
ലോക്കഡൗണ്‍ പിന്‍വലിക്കാന്‍ കേരളംആവശ്യപ്പെട്ടില്ല.പിന്‍വലിക്കുകയാണെങ്കില്‍ തന്നെ മൂന്ന് ഘട്ടമായി പിന്‍വലിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

Related post