• October 17, 2021

ഒറ്റ അക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നിരത്തിലിറക്കാം ; ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

 ഒറ്റ അക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നിരത്തിലിറക്കാം ; ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

യാത്രകള്‍ക്കും മറ്റു മേഖകളിലും ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറക്കി. രോഗബാധയുടെ തീവ്രത അനുസരിച്ച് 4 സോണുകളാക്കി തിരിച്ചാണ് ഇളവുകള്‍. റെഡ് സോണ്‍, ഓറഞ്ച്, എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിവയാണ് സോണുകള്‍. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മെയ് മൂന്ന് വരെ പൂര്‍ണ നിയന്ത്രണം തുടരും.

ഓറഞ്ച് എ സോണില്‍ വരുന്ന പത്തനംതിട്ട, എറണാകുളു, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗിക നിയന്ത്രണം തുടരും, ഓറഞ്ച് ബി സോണില്‍ വരുന്ന ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളീല്‍ ഏപ്രില്‍ 20 ശേഷം ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും നിരത്തിലിറക്കാം

Related post