• October 22, 2021

പുസ്തക കടകള്‍ ഇന്ന് തുറക്കും

 പുസ്തക കടകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് ഇന്ന് പുസ്തക കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം അടഞ്ഞു കിടക്കുകയായിരുന്ന പുസ്തകകടകള്‍ സംസ്ഥാനത്ത് ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. 24 ദിവസങ്ങള്‍ക്കു ശേഷമാണ് ഇന്ന് കടകള്‍ തുറക്കുന്നത്. രാവിലെ 10മുതല്‍ വൈകുനേരം 5മണി വരെയാണ് പുസ്തകകടകള്‍ തുറക്കുക. കോവിഡ് വ്യാപനത്തിന്റെ തോതില്‍ വന്ന കുറവ് പരിഗണിച്ച് സര്‍ക്കാര്‍ വരുത്തുന്ന ഇളവുകളില്‍ ആഴ്ചയില്‍ ഒരു ദിവസം പുസ്തക കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം രാജ്യത്ത് പുസ്തക കടകള്‍ തുറക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം

Related post