• October 21, 2021

അടച്ചിടൽ നീട്ടിയേക്കില്ലെന്നു സൂചന

 അടച്ചിടൽ നീട്ടിയേക്കില്ലെന്നു സൂചന

കൊറോണാവൈറസ് വ്യാപനം തടയാൻ പ്രഖ്യാപിച്ച 21 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ നീട്ടിയേക്കില്ല. രോഗബാധ കൂടുതലുള്ള മേഖലകളിൽ നിയന്ത്രണം നിലനിർത്തിക്കൊണ്ട് മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി ഇളവനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശികസാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇങ്ങനെ ധാരണയായത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ഈ മാസം 15-ന് അടച്ചിടൽ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കിയതായി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമാ ഖണ്ഡു ട്വീറ്റ് ചെയ്തെങ്കിലും ഉടൻ പിൻവലിച്ചു. അടച്ചിടൽ അവസാനിച്ചുകഴിഞ്ഞാൽ ജനജീവിതം പെട്ടെന്നുതന്നെ സാധാരണനിലയിലാക്കാൻ കഴിയില്ല. ചില നിയന്ത്രണങ്ങൾ തുടരേണ്ടിവരും. ഇത് ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ഒരു പൊതുധാരണ രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

Related post