• October 21, 2021

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി

 രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി

രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രദേശങ്ങള്‍ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങള്‍ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിന്റെ ശക്തി.

Related post