• June 20, 2021

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍

 ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രചാരണം. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഇക്കാര്യം പ്രചരിച്ചു. ഇതേ തുടര്‍ന്ന് വിശദീകരണം തേടിയപ്പോഴാണ് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്.

ഡല്‍ഹിയില്‍ നിലവില്‍ 34000 ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1085 പേര്‍ മരിക്കുകയും ചെയ്തു. ജൂലായ് 31 ഓടെ 5.5 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related post