• October 23, 2021

ലോക്ക് ഡൗണ്‍ നീട്ടില്ല, നിയന്ത്രണങ്ങള്‍ തുടരും; പ്രധാനമന്ത്രി

 ലോക്ക് ഡൗണ്‍ നീട്ടില്ല,  നിയന്ത്രണങ്ങള്‍ തുടരും; പ്രധാനമന്ത്രി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രിമാരുടെ അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തു കൊവിഡ്-19 വ്യാപനം തടയാന്‍ സ്വീകരിച്ച മറ്റു നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ല. സഞ്ചാര നിയന്ത്രണത്തില്‍ ഇളവുണ്ടാകില്ല. ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിനു ഇടയാക്കുമെന്നതിലാണിത്. എന്നാല്‍ ചരക്കു നീക്കം എളുപ്പമാക്കുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. രോഗവ്യാപന സാദ്ധ്യത കണ്ടെത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാദ്ധ്യതയുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related post