• June 19, 2021

വെട്ടുകിളി ആക്രമണം: ഡല്‍ഹി അതീവ ജാഗ്രതയില്‍

 വെട്ടുകിളി ആക്രമണം: ഡല്‍ഹി അതീവ ജാഗ്രതയില്‍

വെട്ടുക്കിളി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രതയില്‍. ഹരിയാനയിലെ ഗുരുഗ്രാം കടന്നാണ് വെട്ടിക്കിളിക്കൂട്ടം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കി.

വെട്ടുകിളികള്‍ക്ക് മേല്‍ രാസലായനി തളിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അഗ്നിശമന സേനയ്ക്ക് നിര്‍ദേശം നല്‍കി. വാതിലുകളും ജനലുകളും അടച്ചിടണമെന്നും പാത്രങ്ങള്‍ കൊട്ടിയും പടക്കം പൊട്ടിച്ചും വെട്ടുകിളികളെ അകറ്റണമെന്നും പൊതുജനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളവും ജാഗ്രതയിലാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ലാന്‍ഡിംഗിലും ടേക്ക് ഓഫിലും ജാഗ്രത പാലിക്കാനും പൈലറ്റുമാര്‍ക്ക് നിര്‍ദേശമുണ്ട്.

Related post