• August 3, 2021

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി , ഇനി രാജ്യ സഭയിലേക്ക്

 പൗരത്വ ഭേദഗതി  ബില്‍ ലോക്‌സഭ പാസാക്കി , ഇനി രാജ്യ സഭയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് പൗരത്വ ഭേദഗതി ബില്‍ നേിര്‍ദ്ദേശിക്കുന്നത്. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷത്തു നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഒവൈസി, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ഇന്ത്യയിലെ മുസ്ലിംകള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ രണ്ടാം വിഭജനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച് ഹൈദരാബാദ് എം.പി അസദുദീന്‍ ഒവൈസി ബില്‍ കീറിയെറിഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുള്ള ഭരണഘടനാപരമായ പ്രത്യേക അധികാരം നിലനിര്‍ത്തും. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യ അംഗീകരിക്കില്ല. രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും. നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയില്‍ ഭരണഘടനയാണ് മതം. ഇന്ത്യ ഒരിക്കലും മതരാഷ്ട്രമാകില്ല. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണ്. അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

82നെതിരെ 293 വോട്ടുകള്‍ക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. കേരളത്തില്‍ മുസ്‌ലിം ലീഗിനൊപ്പം നില്‍ക്കുകയും മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മതേതരത്വം എന്താണെന്ന് മനസിലാകുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു.ബില്‍ പാസായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ചു.
മുസ്ലിങ്ങളെ ഒഴിവാക്കിയത് വിവേചനപരവും , ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും മറ്റെല്ലാ സമുദായങ്ങളെയും പരാമര്‍ശിക്കുകയും ചെയ്തതിലൂടെ സര്‍ക്കാരിന്റ ഉദ്ദേശ്യം വ്യക്തമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു

Related post