• October 23, 2021

കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കര്‍

 കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കര്‍

കേരളത്തെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കര്‍. കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച നടപടികള്‍ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അഭിനന്ദിച്ചത്.

കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നേരത്തേ സുപ്രിംകോടതിയും കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കൊറോണ നേരിടാന്‍ സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രിംകോടതി അഭിനന്ദനം അറിയിച്ചത്. കേരളത്തിലെ ജയിലുകള്‍ നേരത്തെ തന്നെ പ്രതിരോധ നടപടികള്‍ കൈകൊണ്ടുവെന്നും കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു പരാമര്‍ശങ്ങള്‍.

Related post