• June 18, 2021

എം.പി. വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി

 എം.പി. വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി

പാര്‍ലമെന്റംഗമായ എം.പി. വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാര്‍. എച്ച്.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്‌റാള്‍ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമെന്ന നിലയില്‍ മാധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് വീരേന്ദ്രകുമാര്‍ നല്‍കിയത്. പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ യഥാര്‍ഥ ദേശസ്‌നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു’ -ഉപരാഷ്ട്രപതി പറഞ്ഞു.

Related post