• October 28, 2021

പ്രണയിച്ച് സാറയും കാര്‍ത്തിക്കും; ലവ് ആജ് കല്‍ 2 ട്രെയ്‌ലര്‍ എത്തി

 പ്രണയിച്ച് സാറയും കാര്‍ത്തിക്കും; ലവ് ആജ് കല്‍ 2 ട്രെയ്‌ലര്‍ എത്തി

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഇംത്യാസ് അലി ചിത്രം ലവ് ആജ് കല്‍ 2 വിന്‌റെ ട്രെയ്ലര്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യനും സാറ അലിഖാനും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.


അടിമുടി പ്രണയം നിറഞ്ഞു നില്‍ക്കുന്നതാണ് ട്രെയിലര്‍. 1990ലെയും 2020ലെയും പ്രണയങ്ങളാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്.2009ല്‍ പുറത്തിറങ്ങിയ ഇംത്യാസ് അലിയുടെ ലവ് ആജ് കല്‍ ചിത്രത്തിന്‌റെ രണ്ടാം ഭാഗമാണ് ഇതെന്നാണ് സൂചന.

Related post