• June 24, 2021

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി

 അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കൂടിയും മധ്യകിഴക്കന്‍ അറബിക്കടലില്‍ മെയ് 31 ഓടു കൂടിയുമാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുക. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. നിലവില്‍ കടലിലുള്ളവര്‍ ഇന്ന് രാത്രിയോടെ സുരക്ഷിത തീരത്തെത്തണം. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്

ഫിഷറീസ് വകുപ്പും തീരദേശ പോലീസും ഇത് കര്‍ശനമായി നിരീക്ഷിക്കും. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റ്, മഴ, രൂക്ഷമായ കടലാക്രമണം എന്നിവക്ക് സാദ്ധ്യതയുണ്ട്. മത്സ്യബന്ധനോപകരണങ്ങള്‍ കടലാക്രമണത്തില്‍ നശിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്. വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടെത്തി സജ്ജമാക്കും.

Related post