• October 23, 2021

എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ല, ഹോട്ടലിനു മുന്‍പില്‍ ധര്‍ണയുമായി ദിഗ് വിജയ് സിങ്

 എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ല, ഹോട്ടലിനു മുന്‍പില്‍ ധര്‍ണയുമായി ദിഗ് വിജയ് സിങ്

മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ധര്‍ണ ആരംഭിച്ചു. കര്‍ണാടകയിലെ റമദ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ദിഗ് വിജയ് സിങ് ഹോട്ടലിനു മുന്‍പില്‍ ധര്‍ണ ആരംഭിച്ചത്

മാര്‍ച്ച് 26ന് മാധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയാണ് താനെന്നും ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് തന്നോടു സംസാരിക്കാനുണ്ടെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. എംഎല്‍എമാരുടെ ഫോണുകള്‍ പിടിച്ചുവച്ചിരിക്കുന്ന പൊലീസ്, സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞ് അവരുമായി സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരാണ് റമദ ഹോട്ടലില്‍ കഴിയുന്നത്.

Related post