• May 14, 2021

സേവ് ദ ഡേറ്റിലും ,കല്യാണപന്തലിലും സിഎഎ വിരുദ്ധ പ്ലക്കാർഡുകളേന്തുമ്പോൾ , വിവാഹക്കത്തിലൂടെ നിയമത്തിന് പിന്തുണയറിയിച്ച് വരൻ

 സേവ് ദ ഡേറ്റിലും ,കല്യാണപന്തലിലും സിഎഎ വിരുദ്ധ പ്ലക്കാർഡുകളേന്തുമ്പോൾ , വിവാഹക്കത്തിലൂടെ നിയമത്തിന്  പിന്തുണയറിയിച്ച് വരൻ

ഭോപ്പാല്‍: പൗരത്വ നിയമത്തിനെതിരെ നാടെങ്ങും വ്യത്യസ്ത രീതിയിലാണ് പ്രതിഷേധിക്കുന്നത്. സേവ് ദ ഡേറ്റിലും ,വിവാഹ പന്തലിലും പൗര്ത്വ നിയമത്തിന് വിരുദ്ധമായ പ്ലക്കാർഡുകൾ സജീവമാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്‍ രംഗത്തെത്തിയിരിക്കുകയാണ്.. മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന് എഴുതിയ വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായതെന്നാണ് വരനായ പ്രഭാത് പറയുന്നത്. സിഎഎയെ പിന്തുണയ്ക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കല്യാണ കുറികളാണ് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കാനും നിയമത്തിലെ വസ്തുതകള്‍ ജനങ്ങളെ മനസ്സിലാക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും പ്രഭാത് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയോടുളള പിന്തുണ രേഖപ്പടുത്തിയ കല്യാണ കുറിക്ക് സമ്മിശ്ര പ്രതികരണമാണ്സോഷ്യല്‍ മീഡിയയയില്‍ നിന്ന് ലഭിക്കുന്നത്.

Related post