• October 17, 2021

പത്രങ്ങള്‍ക്ക് ഇളവ് നല്‍കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

 പത്രങ്ങള്‍ക്ക് ഇളവ് നല്‍കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് പത്രങ്ങള്‍ക്ക് ഇളവ് നല്‍കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

കൊറോണ വൈറസ് പേപ്പര്‍ പ്രതലങ്ങളില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്നും കൊറോണ വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്നുമുള്ള ആശങ്കകള്‍ ഉന്നയിച്ച് തമിഴാനാട്ടില്‍ നിന്നുള്ള ടി ഗണേഷ് കുമാര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആശങ്കകളില്‍ അടിസ്ഥാനമില്ലെന്ന് കോടതി പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തില്‍ ദിനപത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

Related post