• October 17, 2021

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല ;ധാരാവി അടച്ചിടാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

 നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല ;ധാരാവി അടച്ചിടാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയും, രോഗം ബാധിച്ച് ഒരാള്‍ കൂടി മരണമടയുകയും ചെയ്തതോടെ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 10 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ പാലിക്കുന്നില്ല.

ഒരാഴ്ച മുമ്പാണ് ധാരാവിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള ഇയാള്‍ മരിക്കുകയും ചെയ്തു. ബുധനാഴ്ച 64 വയസുള്ള ഒരാള്‍കൂടി രോഗം ബാധിച്ച് മരിച്ചു. ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Related post