• June 15, 2021

ഈ വ്യാജ മരുന്നുകളുടെ വില്‍പന അനുവദിക്കില്ല, ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കാനാകില്ല: മഹാരാഷ്ട്ര

 ഈ വ്യാജ മരുന്നുകളുടെ വില്‍പന അനുവദിക്കില്ല, ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കാനാകില്ല: മഹാരാഷ്ട്ര

പതഞ്ജലി സ്ഥാപകന്‍ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് താക്കീതുമായി രംഗത്തെത്തിയത്.

‘വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.

കൊറോണിലിന്റെ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഹാഷ്ടാഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം എടുത്ത തീരുമാനത്തെ അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.

കൃത്യമായ അളവുകളോ ക്ലിനിക്കല്‍ പരിശോധനകളോ ആധികാരികമായ രജിസ്ട്രേഷനുമൊന്നുമില്ലാത്ത, കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ ഇറങ്ങിയ മരുന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആയുഷ് മന്ത്രാലയം അതിന്റെ പരസ്യം നിരോധിച്ചത് വലിയ കാര്യമാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. എന്നാല്‍ രാംദേവിന്റെ മരുന്നിനെ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. രാംദേവ് രാജ്യത്തിന് പുതിയ മരുന്ന സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി ശ്രീപഥ് നായിക് പറഞ്ഞു.

Related post