• October 17, 2021

മഹാരാഷ്ട്രയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്

 മഹാരാഷ്ട്രയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്

മഹാരാഷ്ട്രയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1600 കടന്നു. 110 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനകം മരിച്ചത്. മുംബൈയിലെ ധാരാവി അടക്കമുള്ള ചേരികള്‍ അടച്ചിട്ടു.

കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്ന് മാത്രം 92 പേ4ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1666 ആയി. മഹാമാരി ഇതിനകം സംസ്ഥാനത്ത് നൂറിലധികം പേരുടെ ജീവനെടുത്തു. മുംബൈ, പുനെ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍. മുംബൈയില്‍ സമൂഹ വ്യാപനം സംഭവിച്ചതായി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ അധികൃത4 നേരത്തെ വ്യക്തമാക്കിയിരുന്നു.

Related post